മേഖലാ സമ്മേളനം
Tuesday 02 September 2025 12:51 AM IST
കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ കിഴക്കൻ മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ അദ്ധ്യക്ഷനായിരുന്നു. മേഖലാ കൺവീനർ സോണി ജെ.ഭാസ്‌ക്കർ, യൂണിയൻ കൗൺസിലർമാരായ പ്രേം കുമാർ മുളൂട്ടിൽ, രാജൻ കുഴിക്കാല, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം മിനി മണിയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അരുൺദാസ്, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവിന്ദ്രൻ എന്നിവർ സംസാരിച്ചു. മാതൃശാഖാ യൂണിയൻ കമ്മിറ്റിയംഗം സിനിൽകുമാർ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം സുരേഷ് നന്ദിയും രേഖപ്പെടുത്തി.