സഹായമൊരുക്കി
Tuesday 02 September 2025 12:53 AM IST
കല്ലൂപ്പാറ : ലോൺ തുക തിരിച്ചടയ്ക്കാൻ സാധിക്കാതെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് ഫേസ് ബുക്ക് കൂട്ടായ്മ സഹായമൊരുക്കി.റ്റിജു കിഴക്കേക്കര, സുബിൻ സണ്ണി, ജോബി കിഴക്കേക്കര, സൈബു ജേക്കബ് എന്നിവർ അഡ്മിന്മാരായ ഫേസ് ബുക്ക് കൂട്ടായ്മാണ് ഒരുലക്ഷത്തി എൺപതിനായിരം രൂപ കണ്ടെത്തി നൽകിയത്. ആധാരം കുടുംബംത്തിന് കൈമാറുന്ന ചടങ്ങ് ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ചാരിറ്റി സമിതി പ്രസിഡന്റ് ടി.എം.മാത്യു താനത്തു അദ്ധ്യക്ഷത വഹിച്ചു. എബി മേക്കരിങ്ങാട്ട്, റെജി ചാക്കോ, ചെറിയാൻ ജെ മണ്ണഞ്ചേരി, ബിനു വർഗീസ്, ജോബി കിഴക്കേക്കര, മോഹൻലാൽ.പി, രാജേഷ് വി.കെ എന്നിവർ പ്രസംഗിച്ചു.