ഓണവിപണി തുടങ്ങി
Tuesday 02 September 2025 12:55 AM IST
ചെങ്ങന്നൂർ : നഗരസഭ കുടുംബശ്രീ ഓണം വിപണി വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ് ആദ്യ വില്പന നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ എസ്.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ മിനി സജൻ, ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ മനീഷ് കീഴാമഠത്തിൽ, സിനി ബിജു, വി.എസ്.സവിത, എസ്.സുധാമണി, പി.ഡിമോഹനൻ, നഗരസഭാ സെക്രട്ടറി ടി.വി.പ്രദീപ്കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അജയൻ, സി.നിഷ, വി.കെ.സരോജിനി എന്നിവർ പ്രസംഗിച്ചു. 3ന് സമാപിക്കും.