ഓണം ഫെയർ 2025
Tuesday 02 September 2025 12:57 AM IST
ചെങ്ങന്നൂർ : മാർക്കറ്റ് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സപ്ലൈ കോ സൂപ്പർ മാർക്കറ്റിൽ താലൂക്കുതല 'ഓണം ഫെയർ 2025' മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ ശോഭ വർഗീസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം ആദ്യ വില്പന നടത്തി. വാർഡ് കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ , താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ ചാക്കോ, ഡിപ്പോ മാനേജർ എം ഹസീന എന്നിവർ സംസാരിച്ചു.