വോട്ടർ അധികാർ കൺവെൻഷൻ
Tuesday 02 September 2025 2:16 AM IST
കൊച്ചി: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച വോട്ടർ അധികാർ ഐക്യദാർഢ്യ കൺവെൻഷൻ എച്ച്.എം.എസ് നേതാവ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ചാൾസ് ഡയസ്, പ്രൊഫ. കെ.പി. ശങ്കരൻ, എൻ. മാധവൻകുട്ടി, ഖാദർ മാലിപ്പുറം, മൊയ്തീൻ ഷാ, പ്രൊഫ. കെ.സി. എബ്രഹാം, ടി.സി. സുബ്രഹ്മണ്യൻ, കെ.വി. ജോൺസൺ, പി.എ. ഷാനവാസ്, തോമസ് മാത്യു, പ്രൊഫ. സൂസൻ ജോൺ, സിബി മാഞ്ഞൂർ, കെ.ഡി. മാർട്ടിൻ, സ്റ്റാൻലി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.