സഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം:അടൂർപ്രകാശ്
Tuesday 02 September 2025 12:00 AM IST
തിരുവനന്തപുരം:അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽമാങ്കൂട്ടത്തിൽ പങ്കെടുക്കണമെന്നും ജനപ്രതിനിധി എന്ന നിലയ്ക്ക് അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നും യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ്.അടൂരിൽ കോൺഗ്രസ് ഭവന സന്ദർശന പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പാർട്ടിയിൽ ഒരുവിധ ആശയക്കുഴപ്പവുമില്ല.യു.ഡി.എഫ് കൺവീനർ എന്ന നിലയ്ക്ക് രാഹുലിനെതിരെ ഒരുവിധ പരാതിയും തനിക്ക് ലഭിച്ചിട്ടില്ല.നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവകാശം പൂർണമായി വിനിയോഗിക്കപ്പെടണം.ആക്ഷേപങ്ങൾ ഉയർന്നുവന്ന നിരവധി വ്യക്തികൾ ആ സഭയിലുണ്ട്.പാർട്ടി രാഹുലിനൊപ്പം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.