മെഡിക്കൽ ക്യാമ്പ്
Tuesday 02 September 2025 12:35 AM IST
കോന്നി: കരിയാട്ടത്തിന്റെ ഭാഗമായി കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗങ്ങൾ വ്യാപകമായ സമയത്ത് നടന്ന ക്യാമ്പ് രോഗികൾക്ക് ആശ്വാസമായി. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുൾപ്പടെ 11 ഡോക്ടർമാർ പങ്കെടുത്തു. 484 പേർ ചികിത്സ തേടിയെത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്ന് കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ കോളേജിൽ അതിനുള്ള സൗകര്യം ഒരുക്കും. അവർക്കാവശ്യമുള്ള പരിശോധനകളും നടത്തും. മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.