മാരിവിൽ ഓണസംഗമം

Tuesday 02 September 2025 12:35 AM IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന മാരിവിൽ ട്രാൻസ് ജെൻഡർ ക്ലിനിക്ക് ഓണാഘോഷം സംഘടിപ്പിച്ചു. ചമ്പക്കര പള്ളി ഹാളിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗം മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചമ്പക്കര പള്ളി വികാരി ഫാ. ബിജു പെരുമായൻ ഓണസന്ദേശം നൽകി. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, എറണാകുളം സോഷ്യൽ ജസ്റ്റിസ് ബോർഡ് അംഗം ഷെറിൻ ആന്റണി, ക്രൈസിസ് ഇന്റർവൻഷൻ സെന്റർ ഹെഡ് മിനർവ, പ്രോഗ്രാം കോർഡിനേറ്റർ വിക്ടർ ജോൺ എന്നിവർ സംസാരിച്ചു.