ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
മല്ലപ്പള്ളി : വിഷ്ണു പുതുശ്ശേരി രചിച്ച 'ശ്രീനാരായണഗുരു: നേർവഴിയുടെ ദർശകൻ' എന്ന പുസ്തകം മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ അദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് പ്രകാശനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി പുസ്തകം ഏറ്റുവാങ്ങി. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഓരോ പുസ്തകവും വരുന്ന തലമുറയ്ക്ക് വലിയ ഓർമ്മപ്പെടുത്തലുകളാണ് നൽകുന്നതെന്നും ഗുരുവിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട രാമകൃഷ്ണ മഠം മഠാധിപതി സ്വാമി ആപ്തലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, മാദ്ധ്യമപ്രവർത്തകൻ വിനോദ് തെള്ളിയൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂട്ടത്തിൽ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ.എസ്, കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരങ്ങാട്ട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാം പട്ടേരി, റെജി പണിക്കമുറി, ബിജു പുറത്തൂടൻ, രോഹിണി ജോസ്, കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, തിരുമാലിട മഹാദേവ ക്ഷേത്രം പ്രസിഡന്റ് എസ്.മനോജ്, ഗ്രന്ഥകർത്താവ് വിഷ്ണു പുതുശ്ശേരി എന്നിവർ സംസാരിച്ചു.