ഇ 20 ഇന്ധനം: ഹർജി സുപ്രീംകോടതി തള്ളി
Tuesday 02 September 2025 12:00 AM IST
ന്യൂഡൽഹി: 20% എഥനോൾ കലർന്ന പെട്രോൾ (ഇ 20) വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 2023ന് മുൻപുള്ള വാഹനങ്ങളിൽ ഇ 20 ഇന്ധനം ഉപയോഗിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അക്ഷയ് മൽഹോത്ര എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കു പിന്നിൽ വൻ ലോബിയാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയിൽ വാദിച്ചു. എല്ലാ വശവും പരിഗണിച്ച ശേഷമാണ് നയം രൂപീകരിച്ചതെന്നും അറിയിച്ചു. ഇതോടെ, ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല.