നടൻ സൗബിന് വിദേശ യാത്രയ്‌ക്ക് അനുമതിയില്ല
Tuesday 02 September 2025 12:00 AM IST
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രയ്‌ക്ക് അനുമതി നിഷേധിച്ച് കോടതി. ഈ മാസം ദുബായിൽ നടക്കുന്ന അവാർഡ് നിശയിൽ പങ്കെടുക്കാൻ അനുമതി തേടിയാണ് നടൻ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി നിരാകരിക്കുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹനിർമ്മാതാവ് ഷോൺ ആന്റണിയും അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. തട്ടിപ്പ് കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മുഖ്യ സാക്ഷി വിദേശത്താണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും പരാതിക്കാരനും ഇതിനെ എതിർത്തു.