പൂ വിപണി സജീവം, പൂക്കൾ, ഓണപ്പൂക്കൾ

Tuesday 02 September 2025 12:57 AM IST

പത്തനംതിട്ട : ഓണാഘോഷങ്ങൾ തുടങ്ങിയതോടെ പൂ വിപണിയിൽ തിരക്കായി. ബന്തിപ്പൂക്കൾക്ക് കിലോയ്ക്ക് ഇരുന്നൂറ് മുതൽ 250 രൂപ വരെയാണ് വില. ജമന്തിയുടെ വില 550 രൂപ മുതൽ 600 വരെയായി. വയനാട്, മൈസൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്.

മുല്ലപ്പൂവിന് കിലോ 1800 രൂപ

വിപണിയിൽ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 1800 മുതൽ 2000 രൂപ വരെയായി. ഒരു മുഴത്തിന് 50 മുതൽ 90 വരെയാകും വില. കഴിഞ്ഞ വർഷം 1500 രൂപയായിരുന്നു മുല്ലപ്പൂക്കൾക്ക്.

പൂക്കളുടെ വില (കിലോ ഗ്രാമിൽ)

ബന്തി : 200 രൂ

ജമന്തി : 550-600 രൂപ

വാടാമല്ലി : 300 രൂപ

അരളി : 350

റോസ് : 400

ചെണ്ടുമല്ലി : 350

കുടുംബശ്രീയിൽ വില 130

വിപണിയിൽ കൂടിയ വില ഈടാക്കുമ്പോൾ കുടുംബശ്രീ കിലോയ്ക്ക് 130 മുതൽ 150 രൂപയ്ക്ക് വരെ പൂ വിൽക്കുന്നുണ്ട്. നിരവധിയാളുകളാണ് പൂക്കൾക്കായി കുടുംബശ്രീയെ സമീപിക്കുന്നത്. ഓറഞ്ച്, മഞ്ഞ ബന്തികളാണ് കുടുംബശ്രീക്കാർ കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.