കർഷക ചന്ത

Tuesday 02 September 2025 1:26 AM IST
കുത്തനൂരിൽ കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ നിർവഹിക്കുന്നു.

പാലക്കാട്: കുത്തനൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ചന്തക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു. സെപ്തംബർ നാല് വരെയാണ് ചന്ത പ്രവർത്തിക്കുക. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് നൽകുന്നത്. വിഷരഹിതമായ നാടൻ പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയാണ് വിപണനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ കുത്തനൂർ പഞ്ചായത്ത് അംഗം ആർ.ശശിധരൻ, കൃഷി ഓഫീസർ ടി.അശ്വിൻ, കെ.ഷീബ, എ.അജിത, കെ.യമുന തുടങ്ങിയവർ പങ്കെടുത്തു.