ഓണാഘോഷത്തിനിടെ അപകടം; കൊച്ചിയിൽ യുവാവ് ആകാശ ഊഞ്ഞാലിൽ നിന്ന് വീണു
Monday 01 September 2025 11:33 PM IST
കൊച്ചി: ഓണാഘോഷത്തിനിടെ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് അപകടം. കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്‌മെന്റ് പാർക്കിലായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശിയായ വിഷ്‌ണുവിനാണ് പരിക്കേറ്റത്. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കുന്നുണ്ട്. വിഷ്ണു സുഹൃത്തുക്കൾക്കൊപ്പമാണ് ആകാശ ഊഞ്ഞാലിൽ കയറാൻ എത്തിയത്. രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.