പൊതുടാപ്പ് കുടിശിക: വാട്ടർ അതോറിട്ടിക്ക് 529 കോടി
Tuesday 02 September 2025 1:36 AM IST
തിരുവനന്തപുരം: പൊതുടാപ്പ് കുടിശികയിൽ പഞ്ചായത്തുകൾ നൽകാനുള്ള 529 കോടി വാട്ടർ അതോറിട്ടിക്ക് അനുവദിച്ച് ഉത്തരവായി. തദ്ദേശവകുപ്പിന്റെ ശുപാർശ പ്രകാരം ധനകാര്യ വകുപ്പാണ് തുക അനുവദിച്ചത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിലുള്ള പൊതുടാപ്പുകളുടെ കുടിശികയുണ്ടായിരുന്ന 719 കോടി രൂപ വാട്ടർ അതോറിട്ടിയുടെ പേരിൽ കെ.എസ്.ഇ.ബിക്ക് കൈമാറിയതിന് പിന്നാലെയാണ് പഞ്ചായത്തുകളുടെ കുടിശിക തുകയും അനുവദിച്ചത്.