അയ്യപ്പസംഗമം: ഗുണമെന്തെന്ന് പന്തളം കൊട്ടാരം
Tuesday 02 September 2025 1:46 AM IST
പന്തളം : സർക്കാരും ദേവസ്വം ബോർഡും ചേർന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിലൂടെ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ലഭിക്കുമെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ആവശ്യപ്പെട്ടു. ഭക്തജന സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാനും അവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാനും തയ്യാറായെങ്കിൽ മാത്രമേ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നേടാനാവു. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് മേൽസ്വീകരിച്ച നടപടികൾ, പൊലീസ് കേസുകൾ എന്നിവ പിൻവലിക്കണം. ഇത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണം.