അഞ്ചൽ പള്ളിപ്പെരുന്നാളിന് കൊടിയേറി

Tuesday 02 September 2025 12:17 AM IST
അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ട് നോമ്പിനും പരിശുദ്ധ കന്യാമറിയത്തിന്റെ ജനന പെരുന്നാളിനും തുടക്കം കുറിച്ചുകൊണ്ട് പളളിവികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റുന്നു.ഡോ.കെ.വി. തോമസ് കുട്ടി സമീപം

അഞ്ചൽ: അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ട് നോമ്പിനും പരിശുദ്ധ കന്യാമറിയത്തിന്റെ ജനന പെരുന്നാളിനും തുടക്കമായി. പള്ളി വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റി പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സഹവികാരി ഫാ. ജോസഫ് വടക്കേടത്ത് കുർബാന അർപ്പിച്ചു.

ഇന്ന് വൈകിട്ട് നടക്കുന്ന ലത്തീൻ ക്രമത്തിലുള്ള കുർബാനയ്ക്ക് ഫാ. ആന്റണി വിൻസന്റ് (കപ്പുച്ചിൻ ആശ്രമം, ഇടമുളയ്ക്കൽ) നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ജോൺസൺ കൈമലയിൽ എപ്പിസ്കോപ്പ, ഫാ. വർഗ്ഗീസ് മലയിൽ, ഫാ. ചെറിയാൻ മായ്ക്കൽ, ഫാ. ജോൺ അരീയ്ക്കൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.