സി.ഐ.എസ്.സി.ഇ കായിക മേള : എ സോൺ ചാമ്പ്യന്മാർ
തിരുവനന്തപുരം: സി.ഐ.എസ്.സി.ഇ സംസ്ഥാന കായിക മത്സരത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളടങ്ങുന്ന 'എ" സോൺ 285 പോയിന്റുകളോടെ ഒന്നാംസ്ഥാനം നേടി. തൃശൂർ-പാലക്കാട് ജില്ലകൾ അടങ്ങുന്ന 'ഇ" സോൺ രണ്ടാം സ്ഥാനത്തെത്തി.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ 6 സോണുകളിലായി 180 സ്കൂളുകളിൽ നിന്നുള്ള 936 കുട്ടികൾ പങ്കെടുത്തു. 108 പോയിന്റുകളോടെ മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ 'ബെസ്റ്റ് സ്കൂൾ" പദവി കരസ്ഥമാക്കി. കുന്ദമംഗലം ഓക്സിലിയം നവജ്യോതി സ്കൂൾ 66 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സൂസൻ സൈജു,ശ്രീഹരൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. സമാപന ചടങ്ങിൽ മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ.രാജൻ വർഗീസ് സമ്മാനം വിതരണം ചെയ്തു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സി.ഐ.എസ്.സി.ഇ സംസ്ഥാന കായിക മത്സരങ്ങളിൽ 108 പോയിന്റുകളോടെ ബെസ്റ്റ് സ്കൂൾ പദവി നേടിയ മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ.രാജൻ വർഗീസിനൊപ്പം