ജി.എസ്.ടി സമാഹരണത്തിൽ കുതിപ്പ്

Tuesday 02 September 2025 12:52 AM IST

കൊച്ചി: രാജ്യത്തെ ചരക്ക് സേവന നികുതി(ജി.എസ്.ടി) സമാഹരണം ആഗസ്റ്റിൽ 6.5 ശതമാനം ഉയർന്ന് 1.86 ലക്ഷം കോടി രൂപയായി. ആഭ്യന്തര വിപണിയിലെ ഉപഭോഗ ഉണർവാണ് ജി.എസ്.ടി സമാഹരണത്തിന് ആവേശമായത്. ജൂലായിൽ ജി.എസ്.ടി ഇനത്തിൽ 1.96 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. മൊത്തം ആഭ്യന്തര വരുമാനം കഴിഞ്ഞ മാസം 9.6 ശതമാനം ഉയർന്ന് 1.37 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 1.2 ശതമാനം കുറഞ്ഞ് 49,354 കോടി രൂപയിലെത്തി.