എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് 2026-27
യൂറോപ്പിലെ മികച്ച സ്കോളർഷിപ്പ് പ്രോഗ്രാമായ എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് & ഫെലോഷിപ്പ് 2025 പ്രോഗ്രാമിലൂടെ യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഡ്യൂവൽ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യാനുള്ള സൗകര്യം ലഭിക്കും. നാലു സെമസ്റ്റർ പ്രോഗ്രാം നാലു രാജ്യങ്ങളിലായി ചെയ്യാൻ സാധിക്കും. ബിരുദം പൂർത്തിയാക്കിയവർക്കോ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.അപേക്ഷിക്കുന്ന രാജ്യങ്ങളിൽ അപേക്ഷകൻ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരുവർഷത്തിൽ കൂടുതൽ താമസിച്ചിരിക്കരുത്.
അപേക്ഷയോടൊപ്പം മോട്ടിവേഷൻ ലെറ്റർ, സി.വി, പാസ്സ്പോർട്ടിന്റേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, മൂന്നു റഫറൻസ് കത്തുകൾ, തൊഴിൽ / എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഐ.ഇ.എൽ.ടി.എസ് സ്കോർ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, ജീവിതച്ചെലവുകൾ തുടങ്ങി എല്ലാ ചെലവുകളും സ്കോളർഷിപ്പിലൂടെ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.erasmus-plus.ec.europa.eu