സാങ്കേതിക സർവ.ബഡ്ജറ്റ് അംഗീകരിക്കാൻ ശുപാർശ

Tuesday 02 September 2025 1:57 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് അംഗീകരിക്കാൻ ഇന്നലെ ചേർന്ന സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി യോഗം ശുപാർശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയുമുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ബഡ്ജറ്റ് പാസാക്കാൻ ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ബഡ്ജറ്റ് പാസാക്കിയാൽ ഓണാവധിക്ക് മുൻപ് ജീവനക്കാരുടെ ജൂലായ് മുതലുള്ള ശമ്പളവും 2മാസത്തെ പെൻഷനും നൽകാനാവും. സിൻഡിക്കേറ്റ് ബഡ്ജറ്റ് പാസാക്കിയാൽ ബോർഡ് ഒഫ് ഗവേണേസ് യോഗത്തിൽ വച്ച് ബഡ്ജറ്റ് അംഗീകരിക്കണം. ഓണത്തിന് മുൻപ് ശമ്പളവും പെൻഷനും നൽകേണ്ടതിനാൽ വി.സിയുടെ പ്രത്യേക അധികാരമുപയോഗിച്ച് ബോർഡ് ഒഫ് ഗവേണേസിന്റെ അംഗീകാരത്തിന് വിധേയമായി ബഡ്ജറ്റ് അംഗീകരിച്ചേക്കും. ബഡ്ജറ്ര് പാസാക്കാത്തതിനാൽ സർവകലാശാലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി വി.സി ഡോ.കെ.ശിവപ്രസാദ് സുപ്രീംകോടതിയെ സമീപിച്ചു.