വി.സിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി
Tuesday 02 September 2025 2:04 AM IST
ന്യൂഡൽഹി : ഇന്ന് സിൻഡിക്കേറ്ര് യോഗം നടക്കുന്ന പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാല വി.സി ഡോ. കെ.ശിവപ്രസാദ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഭരണസ്‌തംഭനവുമായി ബന്ധപ്പെട്ട ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ, തങ്ങൾ മുന്നോട്ടു വച്ച വിഷയങ്ങൾ കൂടി അജൻഡയിൽ വച്ചു ചർച്ച ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജി, പുനർനിയമന വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജികൾ എന്നിവയ്‌ക്കൊപ്പം പിന്നീട് പരിഗണിക്കും.