ജനങ്ങൾക്ക് ആശ്വാസം,​ തേങ്ങവില താഴോട്ട് ,​ മൂന്നു മാസത്തിനുള്ളിൽ ഉണ്ടാകുന്നത് വൻമാറ്റം

Tuesday 02 September 2025 1:26 AM IST

ആലപ്പുഴ : റെക്കാഡിൽ എത്തിയ തേങ്ങവിലയിൽ മൂന്ന് മാസത്തിനുള്ളിൽ ചെറിയമാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ വ്യതിയാനത്തെത്തുടർന്നുണ്ടായ ഉത്പാദനക്കുറവാണ് നാളികേരളവിലയിലെ കുതിച്ചുചാട്ടത്തിലേക്ക് നയിച്ചത്. തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി വിപണിയിലെത്താൻ തുടങ്ങിയതോടെ ആവശ്യക്കാരും കൂടി.

അന്താരാഷ്ട്രതലത്തിൽ തേങ്ങയുടെ ഉത്പാദനം 25ശതമാനം കുറഞ്ഞതായാണ് കണക്ക്. മുമ്പ് ഇന്ത്യയിലെ വിലയും അന്താരാഷ്ട്ര വിലയും വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടും ഒരുപോലെയാണ് പോകുന്നത്.

തെങ്ങുകൃഷിയുള്ള ഫിലിപ്പീൻസ്, ഇന്തൊനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കടുത്ത വേനലും മഴക്കുറവും തേങ്ങയുടെ ഉത്പാദനത്തെ ബാധിച്ചു. ഇതോടെ കൊപ്രയുടെ ലഭ്യതകുറഞ്ഞു. ഇത് വെളിച്ചെണ്ണ വില വർദ്ധനവിനും കാരണമായി. മൂല്യവർദ്ധിത ഉത്പന്ന യൂണിറ്റുകൾ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കൂടുതൽ ആരംഭിച്ചത് ആവശ്യകത കൂടി. തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി,

നാളികേര ഐസ്ക്രീം, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയുടെ നിർമ്മാണത്തിന് തേങ്ങാ ആവശ്യമായി വന്നു. 2011ൽ മൊത്ത വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന തേങ്ങ 54 ശതമാനമായിരുന്നു. 35 ശതമാനം കൊപ്രയ്ക്കും 15 ശതമാനം മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നത്.

നാളികേര ഉത്പാദനത്തിലെ ഇടിവ്

8-10%

തേങ്ങ ഉത്പാദനം വർദ്ധിക്കും

 ഇന്ത്യയിൽ മൊത്തം ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 69 ശതമാനം വ്യവസായികാവശ്യത്തിന്

 31ശതമാനം വീട്ടാവശ്യത്തിനും മതപരമായ ചടങ്ങുകൾക്കും എടുക്കും

ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 14 ശതമാനം ഇളനീരായിട്ട് ഉപയോഗിക്കുന്നു

 വ്യവസായികാവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ 78 ശതമാനം കൊപ്രയാക്കാനുപയോഗിക്കും

 ബാക്കി 22 ശതമാനം മൂല്യവർദ്ധിതവ്യവസായത്തിനുമാണ് പോകുന്നത്