കൃതികൾ ക്ഷണിച്ചു

Tuesday 02 September 2025 1:39 AM IST

കരുനാഗപ്പള്ളി: എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി ഏർപ്പെടുത്തിയ അവാർഡിനായി കൃതികൾ ക്ഷണിച്ചു. 2022-25 വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. നവംബറിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ ചേരുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. പുസ്തകത്തിന്റ് മൂന്ന് കോപ്പികൾ സെപ്തംബർ 20ന് മുമ്പായി കൺവീനർ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി, ടൗൺ ക്ലബ്, കരുനാഗപ്പള്ളി - 690518 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447479905, 9447398718.