ഓണാഘോഷവുമായി 'ജിമ്മനും ജിമ്മികളും"

Tuesday 02 September 2025 1:43 AM IST

കൊട്ടിയം: 'ജിമ്മന്മാരുടെയും ജിമ്മികളുടെയും" നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം നവ്യാനുഭവമായി. ജീവിതത്തിൽ പല മേഖലകളിൽ പ്രവർത്തിക്കുന്നവർ കൊട്ടിയത്തെ (മസിൽ ഫാക്ടറി കൊട്ടിയം) ഫിറ്റ്നസ് സെന്ററിലാണ് ഒത്തുകൂടിയത്. ഡംപിൾ ഹോൾഡ്, മ്യൂസിക്കൽ പെർഫോമൻസ് ഇവന്റ്, വെയിറ്റ് ലോസ് കിക്ക് ബോക്സിംഗ്, ആം റെസലിംഗ്, സുംബാ ഡാൻസ്, വടംവലി മത്സരം, അത്തപ്പൂക്കളം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ലക്കി ട്രോയിലൂടെ സമ്മാനങ്ങൾ നൽകി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കൊട്ടിയം സ്വദേശിയായ സബ്ഇൻസ്പെക്ടർ വൈ.സാബുവിനെ ചടങ്ങിൽ ആദരിച്ചു. അബ്ദുൽ വാഹിദ്, ഷിബു, ജയരാജ്, ശാന്തി, വിഷ്ണു എന്നിവർ നേതൃത്വം നൽകി.