പ്രവാസികൾ കരുതിയിരിക്കൂ; ഈ ഗൾഫ് രാജ്യത്തെ കാലാവസ്ഥ നാളെ മുതൽ മാറിമറിയും

Tuesday 02 September 2025 2:13 PM IST

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. സെപ്‌‌തംബർ മൂന്ന് ബുധനാഴ്‌ച മുതൽ സെപ്‌തംബർ അഞ്ച് വെള്ളിയാഴ്‌ച വരെ രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളിൽ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. ഉൾപ്രദേശങ്ങളെയും മഴ ബാധിക്കാം.

രാജ്യത്തിന്റെ വിവിധയിടങ്ങളിലും വ്യത്യസ്‌ത തീവ്രതകളിലുള്ള മഴ ലഭിക്കാനാണ് സാദ്ധ്യത. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം. തെക്കുകിഴക്കൻ കാറ്റും വടക്ക് കിഴക്കൻ കാറ്റും വീശും. ചിലയിടങ്ങളിൽ കാറ്റ് ശക്തമാകാനും സാദ്ധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലം നിറയ്‌‌ക്കാനും കാരണമാകും.