മാർക്കറ്റിംഗ് ശില്പശാല

Tuesday 02 September 2025 4:24 PM IST

കൊച്ചി: ഇന്തോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ്പ് പ്രൊമോഷൻ കൗൺസിൽ മാർക്കറ്റിംഗ്, സെയിൽസ് രംഗങ്ങളിലെ പ്രൊഫഷനലുകൾക്കായി ശില്പശാല സംഘടിപ്പിച്ചു. പരസ്യ കമ്പനിയായ എഫ്.സി.ബി ഉൽക്ക ഇന്റർഫേസ് വൈസ് ചെയർമാനും സി.ഇ.ഒയുമായിരുന്ന ജോ തളിയത്ത്, ടീം വൺ അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ വിനോദിനി സുകുമാരൻ, ബുസ്ടോപ്പ് അഡ്വർടൈസിംഗ് മാനേജിംഗ് ഡൊമിക് സാവിയോ എന്നിവർ ക്ളാസുകൾ നയിച്ചു. ഇന്തോ കണ്ടിനെന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർപ്പിപ്പ് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ടി. വിനയകുമാർ, സെക്രട്ടറി ജനറൽ യു.എസ്. കുട്ടി ഡയറക്ടർമാരായ കെ. രവീന്ദ്രൻ, എൻ.എം. നാസിഫ് എന്നിവർ പങ്കെടുത്തു.