സുജ പാറുകണ്ണിലിന് സ്വീകരണം

Tuesday 02 September 2025 4:49 PM IST

കെച്ചി: ആഷിതാ പുരസ്‌കാരജേതാവും അന്ധയുമായ എഴുത്തുകാരി സുജ പാറുകണ്ണലിന് കേരള ദർശനവേദി സ്വീകരണം നൽകി. സ്വീകരണം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യാക്കോബ മീഡിയ സെൽ ചെയർമാൻ ബിഷപ്പ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മുഖ്യപ്രഭാഷണം നടത്തി. വേദി ചെയർമാൻ ടോമി മാത്യു അദ്ധ്യക്ഷനായിരുന്നു. തോമസ് വർഗീസ്, ഡോ. ജോർജ് സ്ലീബ എം.വി. തോമസ്, എം.പി. മത്തായി, കുമ്പളം രവി, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, പി. പ്രകാശ്, എം.കെ. അപ്പുക്കുട്ടൻ, ഉമ വേണുഗോപാൽ, ഇന്ദിര തുറവൂർ, ഗീത എന്നിവർ പ്രസംഗിച്ചു.