അങ്ങനെയല്ല, ദേ ഇങ്ങനെ; മാതാപിതാക്കളെ ഡാൻസ് പഠിപ്പിക്കുന്ന കൊച്ചുമിടുക്കി, വൈറൽ വീഡിയോ
Tuesday 02 September 2025 5:18 PM IST
കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസുമൊന്നും ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. അത്തരത്തിൽ മാതാപിതാക്കളെ ഡാൻസ് പഠിപ്പിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
രാഹുൽ എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗുർബാനി എന്ന കൊച്ചു പെൺകുട്ടിയാണ് ആത്മവിശ്വാസത്തോടെ മാതാപിതാക്കളെ ഡാൻസ് പഠിപ്പിക്കുന്നത്. പെൺകുട്ടി അലക്സയോട് പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
പെൺകുട്ടി മുന്നിലും മാതാപിതാക്കൾ പിറകിലും നിൽക്കുകയാണ്. താൻ ചെയ്യണതുപോലെ ചുവടുകൾ വയ്‌ക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ് കൊച്ചുമിടുക്കി. തുടർന്ന് ചുടവുകൾവയ്‌ക്കുന്നു. ഇതേപോലെ മാതാപിതാക്കളും ചുവടുവയ്ക്കുകയാണ്. ദശലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ ഇരുപത് ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്‌തത്.