അജാനൂർ അതിദരിദ്ര മുക്ത പഞ്ചായത്ത്

Wednesday 03 September 2025 12:21 AM IST
അജാനൂരിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായി സി എച്ച് കുഞ്ഞമ്പു എം എല്‍ എ പ്രഖ്യാപിക്കുന്നു

കാഞ്ഞങ്ങാട്: അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂർ ഗ്രാമപഞ്ചായത്ത്. സർവ്വെ നടത്തി കണ്ടെത്തിയ അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട 20 പേരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് കൈക്കൊണ്ടു.

ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയിൽ 5 ഗുണഭോക്താക്കളെ കണ്ടെത്തുകയും അഞ്ച് പേർക്കും ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നൽകുകയും ചെയ്തു. രണ്ട് പേരുടെ വീട് നവീകരിച്ചു. ഒരാൾക്ക് സർക്കാർ സ്ഥലം അനുവദിച്ചു. എല്ലാ മാസവും കിറ്റുകൾ നൽകി. പെൻഷൻ ഇല്ലാതിരുന്ന രണ്ടു പേർക്ക് പെൻഷൻ അനുവദിച്ചു. അസുഖ ബാധിതർക്ക് മെഡിക്കൽ ഓഫീസർ മുഖാന്തരം മരുന്ന് നൽകി വരുന്നു. 14 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ വഴി സേവനം നൽകുന്നു.

അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മീന, കെ. കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ, ജില്ല നവകേരള മിഷൻ ആർ.പി. ബാലചന്ദ്രൻ, മൂലക്കണ്ടം പ്രഭാകരൻ, മുബാറക്ക് ഹസൈനാർ ഹാജി, കെ.സി. മുഹമ്മദ് കുഞ്ഞി, സി.ഡി.എസ് ചെയർപേഴ്സൺ രത്നകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. അനീഷ് കുമാർ സ്വാഗതവും വി.ഇ.ഒ ജിജേഷ് നന്ദിയും പറഞ്ഞു.