ഗണേശോത്സവം സംഘടിപ്പിച്ചു

Wednesday 03 September 2025 12:02 AM IST
ഗണേശോത്സവത്തിൽ നിന്ന്

ബേപ്പൂർ: ഗണേശ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബേപ്പൂരിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണേശോത്സവം സംഘടിപ്പിച്ചു. ബേപ്പൂർ ബി.സി.റോഡിന് സമീപം തയ്യാറാക്കിയ പന്തലിൽ ജിജേഷ് പട്ടേരിയുടെ കാർമ്മികത്വത്തിൽ ഗണപതി പ്രതിഷ്ഠയും വിഗ്രഹ പൂജയും ഗണപതിഹോമവും നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സംജേഷ് പട്ടേരി മുഖ്യകാർമ്മികത്വം വഹിച്ചു. നടുവട്ടത്ത് നിന്നാരംഭിച്ച ഘോഷയാത്ര ബേപ്പൂർ പുളിമുട്ടിന് സമീപം ഗണപതിവിഗ്രഹം നിമഞ്ജനം ചെയ്തു. ഗണേശ സേവാ സംഘം ഭാരവാഹികളായ അജിൽ വെള്ളായിക്കോട്ട്, ഷിനു പിണ്ണാണത്ത്,ഷിഗീഷ് പി.വി,ദീപക് പിണ്ണാണത്ത്, , സജീഷ് മാറാട്, എം.വിജിത്ത്, വിന്ധ്യാ സുനിൽ, അനുരാജ്, ദേവരാജൻ കരിച്ചാലി, കെ.പി ബൈജു, സുനീവ് കക്കാടത്ത്, സുജീഷ് കമ്മാടൻ, എന്നിവർ നേതൃത്വം നൽകി.