ഓണം വിപണന മേളയ്ക്ക് തുടക്കം

Wednesday 03 September 2025 12:56 AM IST
ഓണം വിപണന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അതിത ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള വട്ടോളി ബസാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി.ഖദീജകുട്ടി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്ന്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഷാജി.കെ. പണിക്കർ ,വാർഡ് മെമ്പർ റിജു പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇസ്മായിൽ രാരോത്ത്, കെ. വി.മൊയ്തി, വി. പ്രതിഭ, കെ. ആലി, കെ.സി. സുരേശൻ, പി. മധുസൂദനൻ, അമ്പാടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി. ശ്രീന സ്വാഗതവും കെ. പി. സജിത്ത് നന്ദിയും പറഞ്ഞു.