നവീകരിച്ച റോഡ് നാടിന് സമർപ്പിച്ചു

Wednesday 03 September 2025 12:01 AM IST
ഇന്റർലോക്ക് പാകി​ നവീകരിച്ച ​എൻ എച്ച്-ജി യു പി എസ് റോഡ്​ ​ നഗരസഭ ചെയർപേഴ്സൺ​വി എം .പുഷ്പ​ ഉ​ദ്ഘാടനം ചെ​യ്യുന്നു

​ ​രാമനാട്ടുകര: രാമനാട്ടുകര നഗരസഭ 20ാം ഡിവിഷനിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് പാകി നവീകരിച്ച ​എൻ എച്ച് ജി .യു.പി.എസ് റോഡ്​ ​ നഗരസഭ ചെയർപേഴ്സൺ​ വി.എം.പുഷ്പ​ ഉ​ദ്ഘാടനം ചെയ്തു. നിലവിൽ ടാർ ചെയ്ത റോഡിലെ പൊട്ടി പൊളിഞ്ഞ ഭാഗങ്ങൾ നീക്കം ചെയ്ത് പൂർണമായും ഇന്റർലോക്ക് കട്ടകൾ പാകിയാണ് പ്രവൃത്തി നടത്തിയത്, നഗരസഭാ വൈസ് ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ​പി.കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷ വഹിച്ചു.​ സഫ റഫീഖ്, ജയ്സൽ ​കെ. ​പി കെ .അഫ്സൽ​ ,സജ്‌ന , ആയിഷ ജസ്‌ന, ​സി.കെ ജുബൈരിയ , എൻ.സി ഹംസക്കോയ, കുന്നത്തൂർ അബ്ദുൽ അസീസ്, ​കെ.ടി റസാഖ്, പാലക്കൽ റസാഖ്,​ കെ.സി രാജൻ, ​പി. എം.അജ്മൽ​, ​ജലീൽ ചാലിൽ, നാരായണൻ പൊന്നമ്പിളി, അനീഷ് പരിയാപുരത്ത് തുങ്ങിയവർ പ്രസംഗിച്ചു. വികസന സമിതി കൺവീനർ ശിവരാമൻ കോതേരി സ്വാഗതവും ട്രഷറർ വിജയൻ കരിപ്പായി നന്ദിയും പറഞ്ഞു.