മദ്ഹുറസൂലിന് സമാപനം

Wednesday 03 September 2025 12:07 AM IST
പടം: സിറാജുൽഹുദാ പാറക്കടവ് കാമ്പസിൽ മിലാദാഘോഷത്തിൻ്റെ ഭാഗമായി നടന്ന സന്ദേശറാലി

പാറക്കടവ്: സിറാജുൽഹുദാ പാറക്കടവ് കാമ്പസിൽ മിലാദാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടന്ന മദ്ഹുറസൂലിന് സമാപനം. രാവിലെ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയിൽ ഗ്രാന്റ് മൗലിദും തിരുനബി സന്ദേശറാലിയും നടന്നു. റാലിയിൽ ആയിരങ്ങൾ അണിനിരന്നു. രക്ഷിതാക്കൾക്കുള്ള പാരന്റിംഗ് സെഷനിൽ മന:ശാസ്ത്ര ട്രെയിനർ ഡോ. അബദുൾസലാം ഓമശ്ശേരി നേതൃത്വം നൽകി. സമാപന ദിവസം പതിനായിരം പേർക്ക് ഭക്ഷണ വിതരണം ചെയ്തു. ഹുസൈൻ തങ്ങൾ, മുനീർ സഖാഫി, അബ്ദു റഹിം സഖാഫി, പ്രിൻസിപ്പൽ ശമീർ, പുന്നങ്കോട്ട് അബൂബക്കർ ഹാജി, മാവിലാട്ട് ഇസ്മാഇൽ ഹാജി, കല്ലുകൊത്തി അബൂബക്കർ ഹാജി, പുന്നോറത്ത് അമ്മദ് ഹാജി, ഹമീദ് ഹാജി കുഞ്ഞിക്കണ്ടി, റാഷിദ് കെ.കെ.എച്ച്, മൂസ മാട്ടാമൽ എന്നിവർ നേതൃത്വം നൽകി.