തദ്ദേശ തിരഞ്ഞെടുപ്പ്,​ അന്തിമ വോട്ടർപ്പട്ടികയിൽ 2.83 കോടി വോട്ടർമാർ,​ 6.55 ലക്ഷം പുതിയ വോട്ടർമാർ

Wednesday 03 September 2025 12:04 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​അ​ന്തി​മ​ ​വോ​ട്ട​ർ​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ​ 2,83,12,472 വോ​ട്ട​ർ​മാ​ർ.​ 1,33,52,951​ ​പു​രു​ഷ​ൻ​മാ​ർ.​ 1,49,59,245​ ​സ്ത്രീ​ക​ൾ.​ 276​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്സ്.​ 2020​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ​ 6,55,553​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​ർ.​ ​പു​രു​ഷ​ൻ​മാ​രി​ൽ​ 1.80​ ​ല​ക്ഷ​ത്തി​ന്റെ​യും​ ​സ്ത്രീ​ക​ളി​ൽ​ 4.75​ ​ല​ക്ഷ​ത്തി​ന്റെ​യും​ ​വ​ർ​ദ്ധ​ന.​ 36​ ​പു​തി​യ​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​വോ​ട്ട​ർ​മാ​രും​ ​പ​ട്ടി​ക​യി​ലു​ണ്ട്.

2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടർപ്പട്ടികയിൽ 2087 പേരുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

വോട്ടർപ്പട്ടിക sec.kerala.gov.in എന്ന വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപ്പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് അന്തിമ വോട്ടർപ്പട്ടിക തയ്യാറാക്കിയത്. ജൂലായ് 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്.