പൊന്നാനി ബീയം കായൽ ജലോത്സവം ആറിന്
Wednesday 03 September 2025 12:10 AM IST
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷനും പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ക്ലബ്ബുകളും സംയുക്തമായി ഇന്ന് മുതൽ ആറു വരെ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നിന് ആരംഭിക്കുന്ന പരിപാടി ആറിന് വള്ളംകളി മത്സരത്തോടെ സമാപിക്കും. പൂക്കള മത്സരം, ചിത്രരചന, ഓണപ്പാട്ട്, ഉറിയടി, നീന്തൽ മത്സരം, വള്ളംകളി തുടങ്ങി നിരവധി മത്സരങ്ങൾ നടക്കും. അബ്ദുസമദ് സമദാനി എം.പി, പി നന്ദകുമാർ എം.എൽ.എ., കെ.ടി.ജലീൽ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പങ്കെടുക്കും.