ഓണോത്സവം ഇന്ന് സമാപിക്കും; 14 ലക്ഷത്തിന്റെ വിറ്റുവരവ്

Wednesday 03 September 2025 12:12 AM IST
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കോട്ടക്കുന്നിൽ നടത്തുന്ന 'ഓണോത്സവം' വാണിജ്യ പ്രദർശന വിപണനമേളയിൽ നിന്ന്‌

മലപ്പുറം: ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്‌പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാർഡിന്റെ സഹകരണത്തോടെ നടത്തുന്ന 'ഓണോത്സവം' പ്രദർശന വിപണമേള ഇന്ന് സമാപിക്കും. ആഗസ്റ്റ് 30നാണ് മേള ആരംഭിച്ചത്. നാല് ദിവസങ്ങളിലായി 14 ലക്ഷത്തിന്റെ വിറ്റുവരവാണ് മേളയിൽ ലഭിച്ചത്. ജില്ലയിലെ 82 ചെറുകിട ഇടത്തരം സംരംഭകർ മേളയുടെ ഭാഗമായി. കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും വിവിധ ജൈവ ഉത്പന്നങ്ങളും മേളയിലുണ്ട്. നൂതന ആശയമുള്ള വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചിക്കൂട്ടുകൾ പകരുന്ന ഭക്ഷ്യ സ്റ്റാളും മേളയുടെ ആകർഷണമാണ്. നാല് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടത്തിയിരുന്നു.