ഓണക്കോടി വിതരണം

Wednesday 03 September 2025 12:15 AM IST

അകത്തേത്തറ: പഞ്ചായത്ത് പാലിയേറ്റീവ് ഭിന്നശേഷി മാനസികവൈകല്യമുള്ള നിർദ്ധനരായ 80 കുടുംബത്തിന് പലവ്യഞ്ജന കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓണസദ്യയും ഒരുക്കിയിരുന്നു. അട്ടപ്പാടി സന്തോഷ് ആൻഡ് ഗ്രൂപ്പ് അവതരിപ്പിച്ച കലാവിരുന്ന് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ മോഹനൻ അധ്യക്ഷനായി. മഞ്ജുമുരളി, ബി.മുരളീധരൻ, എസ്.ഐശ്വര്യ, കെ.ജയകൃഷ്ണൻ, ഡോ. ശ്രുതി നമ്പ്യാർ, ഡോ.വിനയകുമാർ, ഡോ.സ്മിത, പാലിയേറ്റീവ് നേഴ്സ് ഉമ, നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി, ജനപ്രതിനിധികൾ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.