സാങ്കേതിക അനുമതി
Wednesday 03 September 2025 12:30 AM IST
അടൂർ : ആരോഗ്യവകുപ്പിന്റെ പ്രത്യേക ടെക്നിക്കൽ കമ്മിറ്റിയിൽ ഏറത്ത് ഗ്രാമപഞ്ചായത്തിലുള്ള അടൂർ ഹോമിയോ കോംപ്ലക്സിന് സാങ്കേതിക അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഏഴരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി നാഷണൽ ആയൂഷ് മിഷന്റെ ഫണ്ട് വിനിയോഗിക്കും. വാപ്കോസ് നിർവഹണ ഏജൻസിയായി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിൽ നിലനിന്ന കാലതാമസം നാഷണൽ ആയുഷ്മിഷന്റെയും ആരോഗ്യവകുപ്പിന്റെയും ഉന്നത അധികാരികളുടെ ശ്രദ്ധയിൽ ഡെപ്യൂട്ടി സ്പീക്കർ കൊണ്ടുവന്നതിനെ തുടർന്നാണ് ഇന്നലെ ചേർന്ന ആരോഗ്യ വകുപ്പ് ടെക്നിക്കൽ കമ്മിറ്റിയിൽ സാങ്കേതിക അനുമതി ലഭ്യമാക്കിയത്.