13ന് മോദി മണിപ്പൂരിലേക്ക്
Wednesday 03 September 2025 12:00 AM IST
ന്യൂഡൽഹി: 13ന് മിസോറാമിനൊപ്പം മണിപ്പൂരിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. 2023 മേയ് മാസത്തിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം മണിപ്പൂരിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഐസ്വാളിനെ അസമിലെ സിൽച്ചാറുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ മിസോറാമിലെത്തുന്ന മോദി അവിടെ നിന്ന് മണിപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. എന്നാൽ യാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.