പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 10,11,12 തീയതികളിൽ പാലക്കാട് ജില്ലയിൽ അപേക്ഷിച്ചവർക്ക് പി.എസ്.സി ആസ്ഥാന ഓഫീസ്, മേഖലാ/ജില്ലാ ഓഫീസ് എറണാകുളം, ജില്ലാ ഓഫീസ് പാലക്കാട് എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്ക് പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസ്, ആലപ്പുഴ ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 72/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024, 647/2024-വിശ്വകർമ്മ, 648/2024-പട്ടികജാതി, 045/2025-ഈഴവ/തിയ്യ/ബില്ലവ, 046/2025-ഹിന്ദു നാടാർ) തസ്തികയിലേക്ക് 16 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.