ഓങ്കോളജി നഴ്സിംഗ് പി.ജി ഡിപ്ലോമ

Wednesday 03 September 2025 12:08 AM IST

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജനറൽ, ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്‌റ്റൈഫൻഡ് ലഭിക്കും.ഈമാസം 15ന് വൈകിട്ട് 5വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 20ന് വൈകിട്ട് 4ന് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.