ഓണക്കിറ്റ് വിതരണം

Wednesday 03 September 2025 12:23 AM IST

വള്ളിക്കോട് : ഡിഫന്റലി ഏബിൾഡ് പെഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സംഗമവും ഓണകിറ്റ് വിതരണവും നടത്തി. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ളിയു.എഫ് ജില്ലാ പ്രസിഡന്റ് സന്തോഷ് അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണം മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഫാ. ജിജി തോമസ് നിർവഹിച്ചു. ഫെഡറേഷൻ ഏരിയാ കൺവീനർ സി.എസ് തോമസ് , ഭാരവാഹികളായ ദിവാകരൻ, ഗോപിനാഥൻ വള്ളിക്കോട്, ലീന, റെനി, ആശ എന്നിവർ പ്രസംഗിച്ചു.