തഴവയിൽ കോൺഗ്രസ് വാർഡ് സമ്മേളനവും ഓണപ്പുടവ വിതരണവും
Wednesday 03 September 2025 12:46 AM IST
കരുനാഗപ്പള്ളി: തഴവ കോൺഗ്രസ് പതിനാലാം വാർഡ് കമ്മിറ്റിയുടെ സമ്മേളനവും ഓണപ്പുടവ വിതരണവും സംഘടിപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കാണ് എം.എൽ.എ ഓണപ്പുടവകൾ വിതരണം ചെയ്തത്. വാർഡ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള ചോതി അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് തഴവ ബിജു മുഖ്യപ്രഭാഷണം നടത്തി.
പി.എം.ഷാജി, സജിതാ ബാബു, ഓമനക്കുട്ടൻ, സലാം ജയപ്രകാശ്, തടത്തിൽ ഇസ്മയിൽ, ശശി വൈഷ്ണവം, പി.കെ. രാധാമണി, ഖലീൽ പൂയപ്പള്ളി, സരോജക്ഷൻപിള്ള, നിസ തൈക്കൂട്ടത്തിൽ, ബീഗം ജസീന, ശാമില ബദർ, എം. കൃഷ്ണൻകുട്ടി, മുഹമ്മദ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.