അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് ശതവത്സരാഘോഷം ഇന്ന്
അങ്ങാടിക്കൽ: സർവീസ് സഹകരണബാങ്കിന്റെ ശതവത്സരാഘോഷം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷ്ത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ നവീകരണപദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം കെ.പി. ഉദയഭാനു, പി.ബി ഹർഷകുമാർ, എസ്. ബിന്ദു, അനിൽ. കെ, അഡ്വ. ആർ.ബി. രാജീവ് കുമാർ, ധന്യാദേവി, എ. വിപിൻകുമാർ, അഡ്വ. സി. പ്രകാശ്, ജിതേഷ് കുമാർ ആർ, രേവമ്മ വിജയൻ, സേതു ലക്ഷ്മി ബി, എ.എൻ. സലീം, ഷാനു എസ്. അലക്സ്, കെ.എൻ. ശ്രീധരൻപിള്ള, രാജൻ ഡി. ബോസ്, സി.വി. ചന്ദ്രൻ, എൻ. വിജയരാജൻ, പി.കെ. പ്രഭാകരൻ, എം.ആർ.എസ്. ഉണ്ണിത്താൻ, ഡി. രാജാറാവു, വി.കെ.ആർ. ബാബു, എ.എസ്. പ്രകാശ്, പ്രകാശ് ബി. ജോൺ, സുരേഷ് ബാബു, നിഥിൻ അങ്ങാടിക്കൽ എന്നിവർ സംസാരിക്കും.