സബ്ജൂനി. ബാസ്കറ്റ് : ആലപ്പുഴയും കോഴിക്കോടും ജേതാക്കൾ

Tuesday 02 September 2025 11:58 PM IST

ആലപ്പുഴ : പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന 50-ാമത് സബ് ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ജേതാക്കളായി. ഫൈനലിൽ കോഴിക്കോട് പെൺകുട്ടികൾ എറണാകുളത്തെ 69-18 ന് പരാജയപ്പെടുത്തിയപ്പോൾ ആലപ്പുഴയുടെ ആൺകുട്ടികൾ കോഴിക്കോടിനെ 67 -48ന് പരാജയപ്പെടുത്തി .എറണാകുളം ആൺകുട്ടികളുടെ വിഭാഗത്തിലും മലപ്പുറം പെൺകുട്ടികളുടെ വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.

മികച്ച കളിക്കാരായി ആലപ്പുഴയുടെ റെക്‌സൺ ആന്റണി യും കോഴിക്കോടിന്റെ അക്ഷര.കെ യും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുൻ പരിശീലകൻപരേതനായ മാത്യു ഡി ക്രൂസ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.

കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂൾ ചെയർമാൻ പുരക്കൽ ജേക്കബ്, അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം , ജനറൽ കൺവീനർ റോണി മാത്യു, ഓർഗനൈസിംഗ് സെക്രട്ടറി ജോൺ ജോർജ്, ജ്യോതിനികേതൻ പ്രിൻസിപ്പൽ പോൾ സെൻ കല്ലുപുര തുടങ്ങിയവർ പങ്കെടുത്തു.