തൽസ്ഥിതി ഹാജരാക്കണം
Wednesday 03 September 2025 12:54 AM IST
കൊല്ലം: സൈനികനും സഹോദരനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് മർദ്ദനമേറ്റെന്ന പരാതിയിൽ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, ബി.കെ.മാത്യു, വിഘ്നേഷ്, അബി ആബേൽ, അഡ്വ. ദേവദാസ് എന്നിവർ സമർപ്പിച്ച പരാതികൾ ഒരുമിച്ച് പരിഗണിച്ച കമ്മിഷൻ കേസിൽ തുടർനടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് തൽ സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനുമാണ് മർദ്ദനമേറ്റത്. 2022 ഒക്ടോബർ 19 നാണ് സംഭവം.