ഓണക്കാല ധനസഹായം

Wednesday 03 September 2025 12:57 AM IST
ധനസഹായം

കൊല്ലം: ജില്ലയിലെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ രജിസ്റ്റേഡ് തൊഴിലാളികൾക്ക് ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള ആദ്യഗഡു ധനസഹായം 2 മുതൽ വിതരണം ചെയ്യും. ജില്ലാ കള്ള് ചെത്ത് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്ന് ലഭ്യമായ അർഹരായവരുടെ പട്ടിക പ്രകാരമുള്ള വില്പന തൊഴിലാളികൾക്ക് രണ്ടായിരം രൂപാ വീതവും ചെത്ത് തൊഴിലാളികൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപാ വീതവുമാണ് ആദ്യ ഗഡുവായി ധനസഹായം നൽകുന്നത്. അർഹരായ തൊഴിലാളികൾ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് നൽകിയിട്ടുള്ള അസൽ തിരിച്ചറിയൽ രേഖയും, ബാങ്ക് രേഖകളും സഹിതം ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിൽ നേരിട്ടെത്തി തുക കൈപ്പറ്റേണ്ടതാണെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.