സമുദ്രതീരത്തിൽ തിരുവാതിര കളി
Wednesday 03 September 2025 12:58 AM IST
കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ ഓണോത്സവത്തിന്റെ ഭാഗമായി തിരുവാതിരകളി മത്സരം നടത്തി. ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. ജില്ലാ സാമൂഹിക നീതി ഓഫീസർ എ.കെ.ഹരികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് അജിലാൽ മുഖ്യാതിഥിയായി. വിജയികൾക്ക് ചലച്ചിത്ര നടനും ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ സച്ചിൻ ആനന്ദ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്ളാക്കാട് ശ്രീകുമാർ അദ്ധ്യക്ഷനായി. സമുദ്രതീരം ചെയർമാൻ എം.റുവൽ സിംഗ്, എൻ.ശ്രീകണ്ഠൻ നായർ, ശരത് ചന്ദ്രൻ പിള്ള, പ്രണവം ഷീല മധു, എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു. തിരുവാതിര മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് പ്രൈസും നൽകി.