സി.പി.എം വിശ്വാസികൾക്കൊപ്പം: എം.വി.ഗോവിന്ദൻ

Wednesday 03 September 2025 2:12 AM IST

തൃശൂർ : സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന് ലോകത്താകമാനമുള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ്. വർഗീയവാദികൾക്കൊപ്പമല്ല വിശ്വാസികൾക്കൊപ്പമാണ് സി.പി.എം. ശബരിമല കേസിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം എന്നുള്ളതല്ല ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.